Friday, 4 March 2022

 ഒരിക്കൽക്കൂടി നിൻ മിഴികൾ ഉയർത്തു, പ്രിയേ


അറിവിൻ ലോകത്തേക്കുള്ള യാത്രയിൽ,

ഞാൻ ഇതാ മുകളിൽ , സ്നേഹകടലുമായ്

നിന്നെയും കാത്തിരിക്കുന്നു.

കഥകൾ പറയാനേറെ ഉണ്ടെങ്കിലും, സാരാംശം

മൂന്നു വാക്കിലൊതുക്കിടാം,

നിൻ അഞ്ജനമിഴികളിൽ പതിയുവാൻ ,

കാരണമേതുമില്ലാതെൻ

മനം തുടിക്കുന്നു.

എൻ മനോമന്ത്രങ്ങൾ ആ തൂവെള്ള,

ഹംസത്തിൻ ചിറകിലേറി, 

നിൻ  ആത്മാവിൽ പെയ്ത നാൾ മുതൽ, 

നീ വരും വീഥിയിൽ കാത്തിരിപ്പു ഞാൻ,

നിൻ മിഴികളിൽ എൻ മനം തിരഞ്ഞുകൊണ്ട്.

പ്രിയേ നിൻ, ഒരു നോട്ടം മാത്രം
മതിയാവുമെനിക്കെൻ

ഹ്രദയനഷ്‌ടത്തിൽ നിറയും, 
വികാരമേതേന്നറിഞ്ഞീടാൻ.

-തോമസ്കുട്ടി

രാത്രി..

ഇരുൾ യാമത്തിന്‌ മുൻപായി നമുക്ക്

മലമുകളിലേക്ക് ചേക്കേറാം,

അവിടെ വീശും ഇളങ്കാറ്റിൽ അലിഞ്ഞു ചേരാം.

സൂര്യതോഴൻ ഇരുളിനെ തോല്പിക്കും നേരം,

പാൽ നിലാവിൽ നമുക്ക് ഒഴുകി നടക്കാം.

നിദ്ര്യയിലമരും ശരീരങ്ങളിൽ നിന്നു ഉദിച്ചുയരും,

പ്രണയ ചിന്തകളിൽ ചുംബനവും,

വിരഹ മോഹങ്ങളിൽ സ്വാന്തനവുമേകാം.

പുലരിതൻ ആദ്യ യാമങ്ങളിൽ,

വെയിൽ നിലാവിനെ പരിണയിക്കുമ്പോൾ

തിരികെ വന്നിടാം, നമുക്കാ

അപരിചിതത്വത്തിൻ ജെഡികമാം ലോകത്തിലേക്ക്..


തോമസ്കുട്ടി മാത്യു..

 ഈ നിലാവിൻ വീഥിയിൽ

നിനവറിയാതെയേതോ
നിശാഗന്ധി പൂത്തൊരാ ഗന്ധം പോൽ
ഒരിളംങ്കാറ്റിനാൽ ചിതറി പടർന്നു
യാമങ്ങളിൽ അലിഞ്ഞു തീരുന്നുവോ നാം..

ഒരു മിന്നാമിനുങ്ങിൻ വെളിച്ചം പോൽ,
ഓർമകൾ പ്രകാശം പൊഴിക്കുന്നുവെങ്കിലും
മോഹങ്ങൾ തൻ തീക്കൂന തന്നിൽ
ഈയാംപാറ്റകൾ പോൽ ക്ഷണനേരത്തിൽ
ചിറകറ്റു വീഴുന്നു നാം.

തോമസ്കുട്ടി മാത്യു.

പ്രണയം

 പ്രണയത്തിന്റെ ഓര്മപൂക്കൾ

ഉണങ്ങികൊഴിഞ്ഞു വീണിട്ടു
തുടങ്ങാം

വേറൊരു പ്രണയമെന്ന്

നിനച്ചിരിക്കുമ്പോഴാണറിയുന്നത്

മനസിന്റെ ഉള്ളറയിലെങ്ങോ

തുറക്കാനാവാത്ത സങ്കടത്തിന്റെ ഫ്രീസറിലാണാ,

പൂക്കൾ സൂക്ഷിച്ചിരിക്കുന്നതെന്നു..


തോമസ്കുട്ടി മാത്യു..

 ഈ രാവിൽ, 

മഴ നിലാവിൽ, കരയുന്നതാരോ,
ആർത്തലക്കും മഴത്തുള്ളികളോ
തഴുകും കുളിർകാറ്റോ,
ഓർമതൻ മണിമേടയിൽ ,
വിരുന്നു വരും താരങ്ങളോ.

അവയൊന്നുമല്ല, വിതുമ്പുന്നതെൻ
മനമത്രേ, അറിയുന്നു ഞാൻ..
പ്രിയേ, നിൻ മിഴികളിൽ പിടഞ്ഞു തീരും
എൻ സ്വപ്നങ്ങൾ പോൽ...

ഒരു മഴയിൽ നീയെന്നിൽ നിറഞ്ഞതും,
മഴ തോർന്നപ്പോൾ എങ്ങോ മറഞ്ഞതും....................

 നീലാകാശം പോൽ നിറയും മൗനമേ

നീർമിഴിതുള്ളികളായി 
പൊഴിയാതെ പോകയോ..

പെരുംമഴക്കാലത്തെ ജലപ്രവാഹം പോൽ 
എല്ലാ മോഹങ്ങളും ഒലിച്ചു പോകയോ..
കാണാമറയത്തു നിന്നു വരും
 മന്തമാരുതൻ പോൽ 
നിൻ കുളിർ ഗന്ധമെന്നെ തഴുകി മടങ്ങുകയോ..
നിൻ കോപമെന്നിൽ കൊടുങ്കാറ്റായി 
ആഞ്ഞടിച്ചീടും മുൻപേ തന്നേ
തിരികെ ചേർന്നിടാം , 
നീയാം തണൽമരത്തിൻ  കീഴിൽ 
ചേക്കേറുമൊരു കുരുവി പോൽ ഞാൻ..

ഇരുൾ

 രാത്രിയുടെ യാമങ്ങളിൽ 

വെളിച്ചത്തിനായ് കാത്തിരുന്നിട്ടുണ്ടെങ്കിലും..

ചങ്ക് തകർന്ന നിമിഷങ്ങളിൽ

ഇരുളിനെയായിരുന്നു ഞാൻ പ്രണയിച്ചത്..

വെളിച്ചത്തിന്റെ പ്രഭയേക്കാൾ

ഇരുളിന്റെ തലോടലായിരുന്നു.

എന്നെ സ്വാന്തനിപ്പിച്ചിരുന്നത്..

ഞാൻ സ്വപ്നങ്ങൾ കണ്ടുറങ്ങിയതും  

ഇരുളിന്റെ സാമീപ്യത്തിൽ ആയിരുന്നല്ലോ..

ലോകമൊരുനാൾ നമ്മുടെനേരെ കണ്ണടക്കുമ്പോഴും..

ഭൂമിയുടെ ആഴങ്ങളിൽ നാം അലിഞ്ഞിറങ്ങുമ്പോഴും..

ഇരുളിൻ കരങ്ങൾ കൈപിടിച്ചീടും 

അവസാന കണികയും ലയിക്കും വരെ..

-തോമസ്കുട്ടി

Disqus Shortname

Comments system