Tuesday, 8 January 2019

മഴക്കാലം

പാതിരാമഴയിൽ, നീർപളുങ്കുതുള്ളിയിൽ,
നിൻ മുഖം കാണുന്നു ഞാൻ, നിൻസ്വരം കേൾക്കുന്നു ഞാൻ.


എൻ പ്രണയം ഈ മഴയിൽ അലിഞ്ഞുപോയ്കുളിർക്കാറ്റിൽ നിൻ ഗന്ധം തഴുകി കടന്നുപോയ്.ഒരു മഴയിൽ നീയെൻ മനസിൽ നിറഞ്ഞതും,നിൻ സ്വരം മഴത്തുള്ളിയായ് കോരിത്തരിപ്പിച്ചതും
പലവട്ടം മഴക്കാലം പെയ്തോഴിഞ്ഞിട്ടുംപ്രണയമാം മഴചാറ്റൽ പെയ്തോഴിഞ്ഞില്ലയോ..?


നിൻ അത്തറിൻ ചന്ദന ഗന്ധത്തിൽ ഈ, ലോകം മറന്നു ഞാൻ, കാലം മറന്നു ഞാൻകണ്മഷി പടരുമാ മിഴികളിൽ നോക്കുമ്പോൾനിൻ മനം എന്നിൽ വിടർന്നു പൂക്കുന്നുവോ..


അറിയാം, പ്രണയമാം മഴക്കാലം ഒരിക്കൽ പെയ്തോഴിയുംഅതിൻ കുളിർക്കാറ്റ്, കൊടും ങ്കാറ്റായ് മാറുംആ കാറ്റിൽ പറന്നകലും കരിയിലയായ് ഞാൻ മാറും..നിൻ നടപ്പാതയിൽ ഒരു മണൽത്തരിയായ് കാത്തിരിക്കും ഞാൻ,
നിൻ പാദസ്പർശം ഏറ്റീടുവാൻ.....



തോമസ്കുട്ടി മാത്യു

പ്രതികാരം

പ്രതികാരദാഹിയാം പാവം മനുഷ്യൻ ഞാൻ
പ്രതികരിക്കാനായ് ഇറങ്ങിത്തിരിച്ചിതാ,
പ്രതിയോഗിയായ് കാണ്മതില്ലാരെയും,
നിഴലുകൾ പോലും മറഞ്ഞുനിൽക്കുന്നുവോ.

സ്വപ്നങ്ങൾ മാഞ്ഞു, ചിന്തിച്ചു ഞാൻ,
എന്തിനായീ പ്രതികാരം 
ജനിച്ചുവളർത്തിയ മാതാപിതാവോടോ
സംരക്ഷിക്കുന്ന അമ്മയാം ഭൂമിയോടോ,
സ്നേഹം നൽകി കൊതിപ്പിച്ചവളോടോ
തകർന്നപ്പോൾ ഉയ്ർത്തിയ സൗഹ്രദത്തിനോടോ

ആരോടാണെനിക്കീ പ്രതികാര മോഹങ്ങൾ
ആർക്കെതിരായ് ഇറങ്ങിത്തിരിപ്പൂ ഞാൻ,

ബോധം വന്നൊരാ നിമിഷം ഓർത്തുഞാൻ
എന്നോടാണെനിക്കേറെ പ്രതികാരം
പ്രതികരണമില്ലാ പ്രതിമ പോൽ
പ്രതീക്ഷ നശിച്ച ജീവിതത്തിനോടും,

പ്രതികാരമല്ലിതു ധിക്കാരമത്രെ
തിരിച്ചറിയുന്നു ഞാൻ, തിരിച്ചു പോവുന്നുഞാൻ..


തോമസ്കുട്ടി മാത്യു

Disqus Shortname

Comments system