ഓണമാവുന്നിതാ,
ചാനലുകളിലും കടകളിലും
ഓണം നിറയുന്നിതാ,
പൂമഴപോൽ ഓഫറുകൾ,
പൂക്കളം പോൽ സൗജന്യങ്ങൾ
ഈവന്റ്കാർക്കും ചാകരക്കാലമായി,
നാമോ, ഇവിടെയീ പഴയോരോണകാലം,
ഓർക്കുവാൻ ശ്രമിക്കുന്നു,
കഴിയാതെ തളരുന്നു..
കളിചിരികൾ നിറഞ്ഞൊരാ
ഒരുമയുടെ ഓണക്കാലം.
ഓർമകൾ അത്രമേൽ സുന്ദരമെന്നൊരു
കവി പാടിയത് ഈ ഓണനാളിൽ
സ്മരിക്കുന്നു ഞാൻ,
ഓർമകളിലെ ഓണത്തിൻ
ആഹ്ലാദത്തിമിർപ്പുമായി
ഈ ഓണാനാളും കഴിഞ്ഞുപോവുന്നിതാ..
കവി പാടിയത് ഈ ഓണനാളിൽ
സ്മരിക്കുന്നു ഞാൻ,
ഓർമകളിലെ ഓണത്തിൻ
ആഹ്ലാദത്തിമിർപ്പുമായി
ഈ ഓണാനാളും കഴിഞ്ഞുപോവുന്നിതാ..

No comments:
Post a Comment