ഒരിക്കൽക്കൂടി നിൻ മിഴികൾ ഉയർത്തു, പ്രിയേ
അറിവിൻ ലോകത്തേക്കുള്ള യാത്രയിൽ,
ഞാൻ ഇതാ മുകളിൽ , സ്നേഹകടലുമായ്
നിന്നെയും കാത്തിരിക്കുന്നു.
കഥകൾ പറയാനേറെ ഉണ്ടെങ്കിലും, സാരാംശം
മൂന്നു വാക്കിലൊതുക്കിടാം,
നിൻ അഞ്ജനമിഴികളിൽ പതിയുവാൻ ,
കാരണമേതുമില്ലാതെൻ
മനം തുടിക്കുന്നു.
എൻ മനോമന്ത്രങ്ങൾ ആ തൂവെള്ള,
ഹംസത്തിൻ ചിറകിലേറി,
നിൻ ആത്മാവിൽ പെയ്ത നാൾ മുതൽ,
നീ വരും വീഥിയിൽ കാത്തിരിപ്പു ഞാൻ,
നിൻ മിഴികളിൽ എൻ മനം തിരഞ്ഞുകൊണ്ട്.
പ്രിയേ നിൻ, ഒരു നോട്ടം മാത്രം
മതിയാവുമെനിക്കെൻ
ഹ്രദയനഷ്‌ടത്തിൽ നിറയും,
വികാരമേതേന്നറിഞ്ഞീടാൻ.
-തോമസ്കുട്ടി
No comments:
Post a Comment