Thursday, 6 July 2023

എൻ്റെ പ്രണയം

 മരുഭൂമിതൻ നടുവിൽ..

തൻ്റെ വസന്തകാലം ഓർത്തു മയങ്ങും

മരുപച്ച തൻ അസ്ഥികൂടത്തിൻ അരികിൽ..

അവൾ എന്നിലെ പ്രണയത്തെ അടക്കം ചെയ്യാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു...


ഒടുവിലായി ഒരു മുൾച്ചെടിക്കടിയിൽ

എൻ ,

പ്രണയവും മനസ്സിൻ വസന്തകാലവും,

നിദ്രയെപുൽകാൻ വ്രഥാ ശ്രമിക്കവേ..



തിരിഞ്ഞ് നടക്കുമെൻ പ്രണയിനി തൻ കണ്ണിൽ നിന്നൊരു തുള്ളി മിഴിനീർ പോലും പോഴിയരുതെ എന്ന് ഞാൻ ആശിച്ചുപോവുന്നു..


നിൻ ഒരു തുള്ളി കണ്ണീർ,

 എന്നോർമയിൽ മുങ്ങി ആ,

  മരുഭൂമിയെ തോടും മാത്രയിൽ..

ഉയർത്ത് വന്നീടും എൻ സ്നേഹം,

എൻ പ്രിയ തൻ നോവ് തുടച്ചു മാറ്റിടാൻ...

നാം

 നമുക്കീ രാത്രി തൻ അവസാന മുനമ്പിൽ ചെന്നിരിക്കാം...


കാലം തെറ്റി പെയ്യുന്ന തുലാമഴയിൽ

നമ്മുടെ ജീവിതങ്ങളെ ഒഴുക്കി വിടാം...


തലോടുമീ ഇളംകാറ്റിൽ നമ്മുടെ

അവസാന ശ്വസത്തെയും ചേർത്ത് വെക്കാം...

ശേഷം ബാക്കിയാവുന്ന ഓർമകളിൽ ആഗ്രഹങ്ങൾ കൊണ്ടൊരു കൊട്ടാരം പണിയാം ..

അതിൻ മട്ടുപാവിൻ കോണിലിരുന്ന് നാം

അന്യോന്യം ആത്മാവിനാനന്തം നൽകീടാം....

പുതു ലോകം

 യാത്ര പോവാം പ്രിയേ..നമുക്കീ

കപട ലോകത്ത് നിന്നും..

അശാന്തിയുടെ കടൽക്ഷോഭത്തിൽ നിന്നും

ശാന്തിയുടെ തീരത്തേക്ക്....


കൈകൾ കോർത്ത് പിടിച്ച്

മനതാരിൽ  വിടരുവാൻ വെമ്പും മോഹങ്ങളെ വഴിയിൽ നഷ്ടപ്പെടുത്താതെ..


ചേക്കേറിടാം ആ പുതുലോകത്ത്...

സ്വതന്ത്രമാക്കാം നമ്മുടെ 

പ്രിയതരമാം  സ്വപ്നങ്ങളെ...


കഠിനമാം ചങ്ങലകൾ നിർജീവമാം  ലോകത്ത് അന്യോന്യം 

ആശകൾ തൻ പാതകൾ തുറന്നീടാം..


ആ സ്നേഹത്തിൻ ലോകത്തോരു കോണിൽ,

മോഹത്തിൻ ഇളം കാറ്റിൽ അലിഞ്ഞു ചേർന്നു .. 

പ്രണയ നാഗങ്ങൾ പോൽ ഇണ ചേർന്നീടാം...നമുക്ക്..

സ്വർഗ്ഗ സുഖങ്ങളിൽ അലിഞ്ഞില്ലാതെയായീടാം.. 

മരുഭൂമി തൻ മണ്ണിൽ വീഴും വേനൽ മഴ തുള്ളി പോൽ....


....തോമസ്കുട്ടി...

മഴക്കാലം

 ഒരു മഴയിലൂടെ ആയിരുന്നില്ല 

നീ എൻ മനസ്സിൽ ചേക്കേറിയത് എങ്കിലും...

എൻ പ്രണയത്തിൻ വസന്തകാലം

നട്ട് നനച്ചത് നിൻ സ്നേഹ മഴയാൽ ആരുന്നല്ലോ..


ഓരോ മഴക്കാലം വരുമ്പോഴും

മനസ്സുകൾ തമ്മിൽ അന്യോന്യം 

ചൂട് പറ്റി സ്നേഹ കരിമ്പടത്താൽ 

പുതച്ചിരുന്നവർ അല്ലേ നാം..


വീണ്ടുമൊരു മഴക്കാലം പെയ്തിറങ്ങുമ്പോൾ..

നനച്ചു വളർത്താൻ വസന്തകാലം പോയിട്ട്.. നനയാൻ മനസുപോലും

ഇല്ലാതെ ഉഴലുന്നു ഞാനീ ..

പേമാരി വീശും കൽപടവിൽ..


എൻ മനസ്സും സ്നേഹമഴയും..

ഓർമകൾ തൻ വസന്തവും .. 

എല്ലാം നിന്നിലായിരുന്നല്ലോ..

നീയായിരുന്നല്ലോ...


മുറുകി വരും പേമാരിയിൽ..

നിരാശതൻ പഴംകുടയും ചൂടി..

മരവിച്ചു നിൽപ്പു ഞാൻ..

എൻ വസന്തമെ നീ വരുമെന്ന

പ്രതീക്ഷ തൻ തിരിനാളവുമായി...


: Thomaskutty Mathew 


Wednesday, 27 July 2022

വാവ്


ഒരു തുള്ളി സ്നേഹത്തിനായ്

കേണപ്പോൾ നീ

ഒരുതരി മണ്ണെൻ 

മനസിൽ ഇട്ടു.

തുശനിലയിൽ നീ

ഒരു പിടി ചോറുമായി

കൈകൊട്ടി വിളിക്കുമ്പോൾ

എത്തീടാനാവുമോ 

എൻ പ്രിയ സ്നേഹമേ.

നിൻ വിശ്വാസമെന്നെ,

തോല്പിച്ചിടുന്നു, ഞാൻ

വരുകയായ് ഒരു

പക്ഷിതൻ ഉടലുമേന്തി.

ഒരു വറ്റു ചോറിൽ നിൻ 

ദുഃഖം ശമിച്ചീടുകിൽ, എൻ

ജീവനും സഫലമാം,

ഒരായിരം ഉരുളകൾ കഴിച്ചീടാം,

ഞാൻ, തൃപ്തിയോടെ...

                -തോമസ്കുട്ടി മാത്യു.

Thursday, 19 May 2022

സഖി..

 


ഒരു കാറ്റായി നിന്നെ തഴുകാൻ കഴിഞ്ഞെങ്കിൽ..

ഒരു മഴയായ് നിന്നിൽ അലിയാൻ കഴിഞ്ഞെങ്കിൽ..

നിൻ അധരങ്ങളിൽ ഇളം കാറ്റായി വന്നു ചുംബനങ്ങൾ നൽകാൻ കഴിഞ്ഞെങ്കിൽ..

ഒരു ശ്വാസമായി നിൻ ഹൃദയത്തിൽ

നിറയാനും..

ഒരു സുഗന്ധമായി നിൻ ആത്മാവിനെ ഉണർത്താനും കഴിഞ്ഞെങ്കിൽ..

ഒരു മഴയിൽ നീയെൻ മനസ്സിൽ നിറഞ്ഞതും..

ഒരു മിന്നലിൽ നിൻ മുഖം എന്നിൽ പതിഞ്ഞതും..

ഇളംകാറ്റിൽ നിൻ സുഗന്ധം എന്നെ തഴുകിയതും..

ആ തണുപ്പിൽ നീയെന്നിൽ ചൂട് പകർന്നതും 

മറക്കില്ല ഞാൻ സഖീ..

ആകാശത്തിൻ ഉറവ വറ്റും കാലം വരെ..


- തോമസ്കുട്ടി മാത്യു.

Friday, 4 March 2022

 ‘നിദ്ര പടികടന്നെത്തും മുമ്പ്, 

കടൽ കയർത്തുവരും മുമ്പ്, 

നമുക്ക് മണൽത്തരികളാവാം...----

ഓരോ തിരയിലും അലിഞ്ഞു ചേർന്നു,

തീരങ്ങളെ മാറി മാറി പുൽകാം.

ഒടുവിലാ ആഴി തൻ മാറിലെ,

 പവിഴ സൗധത്തിൽ തിളങ്ങും മുത്തുകളായി മാറാം...

Disqus Shortname

Comments system