Sunday, 4 November 2018

ഭ്രാന്തൻ.

പൂമൊട്ടു ഞാൻ കണ്ടുവോ,
കേഴമാൻ തോൽക്കും നിൻ മിഴിപീലിയിൽ.

ഇളം കാറ്റിൽ തെന്നും ഓളങ്ങൾ പോൽ,
ചിമ്മുന്നതെന്തിനീ മിഴികൾ ആർക്കോ വേണ്ടി.

തേൻ തുള്ളിയുമായ് പാറും ചിത്രശലഭം പോൽ,
പവിഴാധരങ്ങളും നനവാർന്നിരിപ്പു.

കുന്നും മലകളും, കാടും തടാകവും, 
ഒരുമിച്ചു നില്കുമാ കേരളഭൂമിപോൽ,
ഓമലേ നിൻ പൂമേനി എന്തിനായ് കേഴുന്നു, 
ആദ്രമാം ധനുമാസ കുളിരിൽ വിറക്കുമീ
മഴമേഘ പ്രാവുപോൽ..

നീ തേടും വഴിവക്കിൽ ഒരു ഭ്രാന്തനെപ്പോൽ
മൂകമായി ഉഴലുന്നു ഞാൻ,
മത്തുപിടിച്ചീടുന്നു നിൻ അംഗലാവണ്യം കാണുന്ന മാത്രയിൽ
കേരളമെന്നൊരു ഭ്രാന്താലയത്തിൻ, 
ഒരുകോണിൽ ആവസമുറപ്പിക്കാൻ
ഭ്രാന്തനായി മാറുന്നു ഞാൻ

-തോമസ്കുട്ടി മാത്യു..

Disqus Shortname

Comments system