Tuesday, 28 June 2016

മഴ പെയ്തപ്പോൾ....

അങ്ങനെ മഴ പെയ്തു..
വരണ്ട ഭൂമിതൻ വേദന കണ്ടറിഞ്ഞു,
വാനം ദാനം നൽകിയ മഴ.

കിളികൾ ചിരിച്ചുല്ലസിച്ചു,
മരങ്ങൾ ആർപ്പുവിളിച്ചു...

“ഹാ.. നാശം, തുണികൾ നനഞ്ഞല്ലോ,
മുടിതൻ ഫാഷൻ പോയല്ലൊ.“
ഫ്രീക്കൻ പയ്യൻ മഴയെ ശപിക്കുന്നു..
“ഇന്നത്തെ കച്ചോടം പോയല്ലോ, ദൈവമേ..“
സർവ്വത്തുദാധാവ് പ്രാകിക്കരഞ്ഞു..

പാവം ഭൂമിയോ.. എല്ലാം കേൾക്കുന്നു..
ഒന്നും മിണ്ടാതെ മഴയിൽ അലിയുന്നു....

അങ്ങനെ മഴ പെയ്തു...

തോമസ്കുട്ടി മാത്യു..

വിഷാദം..

പലരും പറയുന്നു വിഷാദത്തിനടിമ ഞാൻ,
വിതുമ്പാൻ തുടങ്ങുമീ മുഖവും, മിഴികളും..

ചിരിച്ചുപോയ് ഞാൻ, തമാശപോൽ..
വിഷാദഭാവം മാത്രം, വിഷാദമില്ലല്ലോ...

ഒരു ദിനം ഉറക്കമുണരുവാൻ താമസിച്ചൊരാ,
മുഖഭാവമാകണം വിഷാദകാരണം, അതോ..
സ്വയം ഒതുങ്ങുവാനുള്ള തീരുമാനം,
വരുത്തിയ ദിനചര്യാമാറ്റമോ..

മനസിൽ സങ്കടം ലവലേശമില്ലതെ,
സന്തോഷവാനായ് നടക്കുമ്പോൾ പോലും
മുഖഭാവം എന്നെ ചതിക്കുന്നു...

സന്തോഷമാണോ എൻ വിഷാദകാരണം,
അറിയില്ല, മാറ്റങ്ങളുടെ ലോകത്തെ 
മാറുന്ന പാവം മനുഷ്യൻ ഞാനും...

തോമസ്കുട്ടി മാത്യു..

Friday, 24 June 2016

പുഷ്പ്പം..

പ്രഭാതത്തിൻ രശ്മികൾ വീഴവെ

എൻ പനിനീർ
പുഷ്പ്പമേ നീ വിടർന്നീടുന്നു,

ചെറു കണ്ണുകൾ കൊണ്ട് നോക്കുമീ,

ലോകം ശ്യാമസുന്ദരകേദാരമായ്.

ഓർക്കുക കരിവണ്ടുകൾ ലോകമി-

തെവിടെയും ചതികൾ തൻ സ്പന്ദനവും.

പതറരുതെ നീ കരയരുതെ നീ,

ക്രൂരന്റെ കൂരമ്പിൽ വീഴരുതെ.

നന്മക്കായ് സ്പന്ദിക്കും നിൻ ജീവനാള-

മൊരിക്കലും അണയാൻ ഇടയവരുതെ.

ദൈവിക പ്രശൊഭയിൽ തിളങ്ങി വിളങ്ങുമാ,

നിൻ മുഖം കണ്ടു ക്രഥാർത്തനായി ഞാൻ.

പുതിയൊരാകാശം രചിക്കുമോ നീ,

മഴവില്ലിൻ നിറമുള്ള സ്വപ്നങ്ങളും.

ആ മഴവില്ലിൻ രഥത്തിലേറി നീ,

അതിർത്തികൾ ഭേദിക്കും ദിനത്തിനായ്,

കാത്തിരിപ്പു ഞാനെൻ പ്രിയ പുഷ്പ്പമേ,

എൻ സർവമംഗളങ്ങളും നേർന്നീടുന്നു..



തോമസ്കുട്ടി മാത്യു

വേർപാടിന്റെ നൊംബരം...

വിടപറയാന്‍ വെമ്പുന്ന ഹൃദയത്തിന്‍ വേദന

 ഒരു വാക്കില്‍ ചൊല്ലുവാന്‍ ആകുമെങ്കില്‍ 

ഒരു വാക്കിലെന്നുടെ വേദന നിന്നെ ഞാന്‍ 

അറിയിച്ചു യാത്രയായീടും സഖീ .


വിരഹത്തിനാഴം അളക്കുവനാവില്ലെ-

ന്നറിയുന്നു ഞാന്‍ എന്‍റെ പ്രീയതോഴീ 

അളക്കുവാനയെങ്കിലെന്‍ വേദനയിന്‍ 

ആഴം നീ അറിഞ്ഞീടുമതു നിശ്ചയം .


നിറമാര്‍ന്ന സ്വപ്‌നങ്ങള്‍ ഒരു കുമിള പോലെ

പാറി കളിച്ചു നശിച്ചീടുന്നു

ആശകളെല്ലാം മരവിച്ചു ഞാന്‍ ഇന്ന്

ഏകാന്തതയിന്‍ വിഷാദ രൂപം.....


എഴുതിയതു..  Georgy John

Tuesday, 21 June 2016

മഴ...!!!

ഒരു മഴയിൽ നീയെൻ കൂടെ നടന്നതും

 ഒരു മഴ ചാറ്റലായി സ്നേഹം പകർന്നതും

 ഒരു കുടക്കീഴിൽ നാം സ്വപ്നം നെയ്തതും

 മഴ പെയ്തൊഴിഞ്ഞപോൽ

  നീ മാഞ്ഞു പോയതും

 ഓർക്കുന്നു സഖീ ഞാൻ.... നിൻ 


ഓർമ്മകൾ പേമാരി പോൽ 

പെയ്തിറങ്ങുന്നുവോ ..... 

Disqus Shortname

Comments system