പാതിരാമഴയിൽ, നീർപളുങ്കുതുള്ളിയിൽ,
നിൻ മുഖം കാണുന്നു ഞാൻ, നിൻസ്വരം കേൾക്കുന്നു ഞാൻ.
എൻ പ്രണയം ഈ മഴയിൽ അലിഞ്ഞുപോയ്കുളിർക്കാറ്റിൽ നിൻ ഗന്ധം തഴുകി കടന്നുപോയ്.ഒരു മഴയിൽ നീയെൻ മനസിൽ നിറഞ്ഞതും,നിൻ സ്വരം മഴത്തുള്ളിയായ് കോരിത്തരിപ്പിച്ചതും
പലവട്ടം മഴക്കാലം പെയ്തോഴിഞ്ഞിട്ടുംപ്രണയമാം മഴചാറ്റൽ പെയ്തോഴിഞ്ഞില്ലയോ..?
നിൻ അത്തറിൻ ചന്ദന ഗന്ധത്തിൽ ഈ, ലോകം മറന്നു ഞാൻ, കാലം മറന്നു ഞാൻകണ്മഷി പടരുമാ മിഴികളിൽ നോക്കുമ്പോൾനിൻ മനം എന്നിൽ വിടർന്നു പൂക്കുന്നുവോ..
അറിയാം, പ്രണയമാം മഴക്കാലം ഒരിക്കൽ പെയ്തോഴിയുംഅതിൻ കുളിർക്കാറ്റ്, കൊടും ങ്കാറ്റായ് മാറുംആ കാറ്റിൽ പറന്നകലും കരിയിലയായ് ഞാൻ മാറും..നിൻ നടപ്പാതയിൽ ഒരു മണൽത്തരിയായ് കാത്തിരിക്കും ഞാൻ,
നിൻ പാദസ്പർശം ഏറ്റീടുവാൻ.....
തോമസ്കുട്ടി മാത്യു
No comments:
Post a Comment