Monday, 23 May 2016

പരീക്ഷ.



അക്ഷരമെല്ലാം മറന്നു പോവുന്നു ഞാൻ,


ഓർമ്മയിൽ ഒരു കാർമേഘം മറഞ്ഞു നിൽക്കുന്നു.

പുസ്തകപുഴുവിനെപോൽ വെട്ടിവിഴുങ്ങിയ,

അക്ഷരകൂട്ടങ്ങൾ പെട്ടന്നു ദെഹിച്ചുപോയ്.

കണക്ക് പുസ്തകത്തിൻ കൂട്ടലും കുറയ്ക്കലും,

നേർരേഖ പോലും എവിടെയൊ മറഞ്ഞുപോയ്.

എത്രയോ രാത്രികൽ ഉറക്കമിളച്ചൊരാ,

ഇഗ്ലീഷ് വ്യാകരണം കരണം മറിഞ്ഞു പോയ്.

പുല്ലിലും ചെടിയിലും കിടന്നു പഠിച്ചൊരാ,

ശാസ്ത്രം ജയിച്ചു ഞാനിതാ തോറ്റുപോയ്.

ലോകചരിത്രം എൻ മുന്നിൽ ശൂന്യമായ്,

തോറ്റു പുതിയ ചരിത്രം കുറിക്കുന്നു ഞാനും.

നോക്കാൻ എഴുതിയ തുണ്ട്പേപ്പറൊ,

അദ്ധ്യാപകൻ എന്ന കാറ്റിൽ പറന്നുപോയ്.

പരീക്ഷ ഇല്ലാത്ത ലോകവും, പഠനവും,

പരമാനന്ദം എന്നു കരുതീടുന്നു ഞാൻ.....

തോമസ്കുട്ടി മാത്യു..

2 comments:

Disqus Shortname

Comments system